തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി രണ്ട് ഞായറാഴ്ച വരെയാണ് അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ നന്ദകുമാര്‍ ആണ് ഉത്തരവിറക്കിയത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്ന സാഹചര്യത്തിൽ ക്രിസ്തുമസിന് അവധി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read also: കർഷക നേതാവ് ഗുര്‍നാം ഛാദുനി രാഷ്ട്രീയത്തിലേക്ക്; പാർട്ടി പ്രഖ്യാപനം നാളെ