ന്യൂഡെൽഹി: ബംഗാളിലെ ജൽപാഗുരിയിൽ നിന്നും മൂന്ന് കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തെ ഗജോൽഡോബ വനമേഖലയിൽ പരിക്കേറ്റ നിലയിലും, മറ്റൊരെണ്ണത്തെ ദബ്ഗ്രാം വനമേഖലയിലെ ജഹ്റബാരി-നേപ്പാളി പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയോടെ ഫോറസ്റ്റ് ഓഫീസർമാർ നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കങ്കാരു കുഞ്ഞുങ്ങളെ ചികിൽസക്കായി ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിൽ എത്തിച്ചു.
കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന ഇവയെ എവിടെ നിന്നാണ് കൊണ്ട് വന്നതെന്നും, ആരാണ് കൊണ്ട് വന്നതെന്നുമാണ് പ്രധാനമായും അന്വേഷിക്കുക.
Read also: ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി