ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

By Team Member, Malabar News
Lorry Accident On Sabarimala Route And One Were Died

പത്തനംതിട്ട: ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് വീണ് അപകടം. തുടർന്ന് ഡ്രൈവർ എന്ന് കരുതുന്ന ആളുടെ മൃതദേഹം വാഹനത്തിന് സമീപത്തു നിന്നും ലഭിച്ചു. പ്ളാപ്പള്ളിക്ക് സമീപം കമ്പകത്തുംപാറയിലാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്.

അപകടം നടന്നിട്ട് ദിവസങ്ങളായെന്നാണ് കണക്കുകൂട്ടൽ. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് അപകടം സംബന്ധിച്ച വിവരം ലഭിക്കുന്നത്. അപകടത്തിൽ പെട്ട ലോറി മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ളതാണ്. പമ്പയിലേക്ക് സിമന്റുമായി പോകുന്നതിനിടെ അപകടം ഉണ്ടായതാണെന്നാണ് കണക്കുകൂട്ടൽ.

KL 33 C 6275 ലോറി ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് ശങ്കർ നഗറിൽ നിന്നും സിമന്റ്‌ കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവർ മാരിയപ്പൻ(30) ആണ് എന്നാണ് സൂചന.

Read also: യുക്രൈൻ സന്ദർശനം പരിഗണനയിലെന്ന് മാർപാപ്പ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE