ശ്രീനഗർ: ജമ്മു കശ്‌മീരിലെ സോജിലയിൽ മലയാളി സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കശ്‌മീരിലെ ആശുപതിയിൽ ചികിൽസയിൽ ആയിരുന്ന ചിപാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മാധവന്റെ മകൻ മനോജ് (25) ആണ് മരിച്ചത്. അമ്മ: ഭാഗ്യം. സഹോദരി: മഞ്‌ജുഷ.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിൽ മനോജിന് ശസ്‌ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്‌ഥലം എംഎൽഎയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്‌ണൻകുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ മരിച്ച നാല് പേരുടെ സംസ്‌കാരം ഇന്നലെ ചിറ്റൂർ മന്തക്കാട് പൊതുശ്‌മശാനത്തിൽ നടത്തിയിരുന്നു.
നെടുങ്ങോട് സ്വദേശികളായ ആർ അനിൽ (34), എസ് സുധീഷ് (32), കെ. രാഹുൽ (28), എസ് വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഡിസംബർ അഞ്ചിനാണ് അപകടം നടന്നത്. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്‌ചയിലേക്ക് പതിക്കുക ആയിരുന്നു. ശ്രീനഗർ ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടം ഉണ്ടായത്. ശ്രീനഗറിലെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്.
Most Read| നിയമ നടപടിക്കൊരുങ്ങി മഹുവ മൊയ്‌ത്ര; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം