ബംഗാൾ വനത്തിൽ കങ്കാരു കുഞ്ഞുങ്ങളെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

By Team Member, Malabar News
Three Kangaroos Were Found In Bengal
Ajwa Travels

ന്യൂഡെൽഹി: ബംഗാളിലെ ജൽപാഗുരിയിൽ നിന്നും മൂന്ന് കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തെ ഗജോൽഡോബ വനമേഖലയിൽ പരിക്കേറ്റ നിലയിലും, മറ്റൊരെണ്ണത്തെ ദബ്​ഗ്രാം വനമേഖലയിലെ ജഹ്റബാരി-നേപ്പാളി പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്‌തമാക്കി.

വെള്ളിയാഴ്‌ച രാത്രിയോടെ ഫോറസ്‌റ്റ്‌ ഓഫീസർമാർ നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കങ്കാരു കുഞ്ഞുങ്ങളെ ചികിൽസക്കായി ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിൽ എത്തിച്ചു.

കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ മാത്രം കണ്ടുവരുന്ന ഇവയെ എവിടെ നിന്നാണ് കൊണ്ട് വന്നതെന്നും, ആരാണ് കൊണ്ട് വന്നതെന്നുമാണ് പ്രധാനമായും അന്വേഷിക്കുക.

Read also: ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE