ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ

By Team Member, Malabar News
Nine Days holiday For Eid Al Fitr In UAE

അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ചെറിയ പെരുന്നാളിന് സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ അവധി നൽകുന്നതിന് യുഎഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു. സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധിക്ക് ശേഷം മെയ് 9നാണ് പ്രവൃത്തി ദിവസം തുടങ്ങുക. എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോട് കൂടി റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ അവധി ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ഹരിദാസ് വധം; പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയ്‌ക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE