കൊച്ചി: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി കൊച്ചിയില്‍ പറഞ്ഞു. ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. എസ്ഡിപിഐ മറ്റ് മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത്.
അവര്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊരു തരത്തില്‍ ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കരയിലെ മുസ്ലിം ലീഗ് നേതാവിന്റെ സ്വർണക്കടത്ത് വാർത്തയോടും കോടിയേരി പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കോടിയേരി ആരോപിച്ചു.
Read Also: വിദ്വേഷപ്രസംഗം; മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ, വെല്ലുവിളിച്ച് സംഘാടകർ