സിനിമാസ്വാദകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ട്വൽത് മാനി’ന്റെ ടീസർ പുറത്ത്. ‘ദൃശ്യം 2’വിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. ഹോട്സ്റ്റാറിലൂടെ നേരിട്ടാകും ‘ട്വൽത് മാൻ’ പ്രേക്ഷകർക്ക് മുന്നിലെത്തുക.
ഏറെ ദുരൂഹതകൾ ഉണർത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 7 ലക്ഷത്തിലേറെ ആളുകളാണ് യൂട്യൂബിൽ ടീസർ കണ്ടത്.
മിസ്റ്ററി പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ 14 പേരോളം മാത്രമാണ് അണിനിരക്കുന്നത്. ഒറ്റദിവസത്തെ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെആർ കൃഷ്ണ കുമാറിന്റേതാണ് തിരക്കഥ. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിൽ ജോൺസൺ നിർവഹിക്കുന്നു.
അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവർ നായികമാരായി എത്തുമ്പോൾ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. മേയ് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്.
Most Read: ലൈംഗിക പീഡനകേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി വിജയ് ബാബു