മലപ്പുറം: നാദാപുരം വളയത്ത് റോഡ് പണിക്കെത്തിയ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ജോലി കഴിഞ്ഞതിന് ശേഷം സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ രാത്രി 10 മണിയോടെയാണ് സംഭവം. കുത്തേറ്റ ഉടൻ മാലിക്കിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ബേച്ചാൻ എന്ന ബിഹാർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read also: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളിമോതിരം; കടയടപ്പിച്ചു