തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ ശക്തമായ മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം, ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട് ജാഗ്രത തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രത തുടരുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേരള-ലക്ഷ്വദീപ്-കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് നാളെയും വിലക്ക് തുടരും. കേരള-ലക്ഷ്വദീപ്-കർണാടക തീരങ്ങളിൽ പ്രസ്തുത ദിവസം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
Most Read: പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകി; അന്വേഷണത്തിന് ആരോഗ്യവകുപ്പ്