ഓരോ ദിവസം കഴിയുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പുതിയ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അത്തരത്തിൽ, കഴിഞ്ഞ ദിവസം ഒരു ചിത്രം സാമൂഹിക മാദ്ധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ‘tarqeeb’ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്ന് ആശിഷ് ജോസാണ് ചിത്രം പങ്കുവെച്ചത്. ‘നാനിയുടെ സ്കേറ്റിങ്’ എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അമ്മൂമ്മമാർ സ്കേറ്റിങ് ചെയ്യുന്നതാണ് ചിത്രങ്ങൾ. നാലോളം ചിത്രങ്ങളാണ് ഇത്തരത്തിൽ ഉള്ളത്. ഓരോന്നും വ്യത്യസ്തമായ ചിത്രങ്ങളാണ്. അമ്മൂമ്മമാർ വിവിധ തരത്തിലുള്ള വേഷങ്ങൾ ധരിച്ചാണ് സ്കേറ്റിങ് ചെയ്യുന്നത്. ഓരോ ചിത്രങ്ങളും അതത് ദേശത്തെയും ചിത്രീകരിക്കുന്നു. സ്ത്രീകളുടെ വേഷവും സ്ഥലത്തിന്റെ പ്രത്യേകതകളും ശ്രദ്ധയിൽപ്പെടുമ്പോൾ ചിത്രങ്ങൾ യാഥാർഥ്യമാണോയെന്ന് ഒരുവേള നാം തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.
അത്രക്ക് സൂക്ഷ്മമായിട്ടാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിലർ ചട്ടയും മുണ്ടും ഉടുത്തപ്പോൾ മറ്റു ചിലർ ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വേഷവിധാനത്തിൽ ആയിരുന്നു. മറ്റു ചിലർ ചുങ്കിയും ബ്ളൗസിനും പുറമെ തോർത്ത് ചുമലിൽ കുറുകെയിട്ടും സ്കേറ്റിങ് നടത്തുന്നു. ചിത്രങ്ങളെല്ലാം ഒറ്റനോട്ടത്തിൽ കണ്ടാൽ യാഥാർഥ്യം ആണെന്ന തോന്നലുണ്ടാക്കും. മൂന്ന് ദിവസം മുൻപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം ഒരുലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. നിരവധിപ്പേർ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
Most Read: മാനനഷ്ടക്കേസ്; രാഹുലിന് തിരിച്ചടി- അപ്പീൽ തള്ളി സൂറത്ത് കോടതി