മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കും. 1066 തെരുവുവിളക്കുകളാണ് നഗരസഭാ പരിധിയിൽ സ്ഥാപിക്കുന്നത്. വാർഷിക പദ്ധതികളിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുന്നതിന്റെ മുനിസിപ്പൽതല ഉൽഘാടനം മൂച്ചിക്കലിൽ നഗരസഭാധ്യക്ഷ സികെ റുഫീന നിർവഹിച്ചു. ഒന്നാംഘട്ടത്തിൽ 22,800 മീറ്റർ ലൈൻ വലിച്ച് 547 ലൈറ്റുകളാണ് സ്ഥാപിച്ചത്.
ശേഷിക്കുന്ന വിളക്കുകൾ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് റുഫീന പറഞ്ഞു. വൈസ് ചെയർമാൻ കെഎം ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സികെ അബ്ദുന്നാസർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Malabar News: കുറ്റിപ്പുറം പാലം; നവീകരണത്തിൽ അപാകത, പലയിടത്തും വിള്ളലെന്ന് വിജിലൻസ്