കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉല്‍ഘാടനം 27ന്

By Trainee Reporter, Malabar News
Representational image
Ajwa Travels

മാനന്തവാടി: മാനന്തവാടിയില്‍ സ്‌ഥാപിച്ച അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉല്‍ഘാടനം ഈ മാസം 27ന് നടക്കും. പാര്‍ക്കിന്റെ ഉല്‍ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറെന്‍സിങ്ങിലൂടെ നിര്‍വഹിക്കും.

വിവിധ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ പാകത്തില്‍ മികവുറ്റ രീതിയില്‍ യുവജനതയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് അസാപ്. അസാപ്പിന്റെ സേവനങ്ങള്‍ പൊതുജനത്തിന് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌കില്‍ പാര്‍ക്കുകള്‍ക്ക് തുടക്കമിടുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന മികവുറ്റതും നൂതനവുമായ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണ് സ്‌കില്‍ പാര്‍ക്കുകള്‍.

Read also: ആര്‍ദ്രം മിഷന്‍: 212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

സംസ്‌ഥാനത്ത് വിഭാവനം ചെയ്‌ത 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ഒന്‍പതെണ്ണം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 25,000ത്തിലധികം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ അന്താരാഷ്‍ട്ര നിലവാരമുള്ള സൗകര്യങ്ങളോടെയാണ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. മാനന്തവാടി ഗവണ്‍മെന്റ് കോളേജിന് സമീപമാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE