തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ ഇനി പുതിയ ഭരണസമിതി; സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അംഗങ്ങൾ

By Senior Reporter, Malabar News
 Kerala Election
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ ഇനി പുതിയ ഭരണസമിതി. സംസ്‌ഥാനത്തെ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേറ്റു. രാവിലെ പത്തിനാണ് കോർപറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിൽ സത്യപ്രതിജ്‌ഞ ആരംഭിച്ചത്. രാവിലെ 11.30ന് ശേഷമാണ് കോർപറേഷനുകളിൽ സത്യപ്രതിജ്‌ഞ ആരംഭിച്ചത്.

തിരുവനന്തപുരം കോർപറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്റെ ക്ളീറ്റസ്‌ ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപി കൗൺസിലർ വിവി രാജേഷ്, ആർ.ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്‌ഞ ചെയ്‌തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാർ കൗൺസിലർ കെഎസ് ശബരീനാഥൻ സത്യപ്രതിജ്‌ഞ ചെയ്‌തത്‌.

മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്‌ഞയെ പ്രവർത്തകർ വരവേറ്റത്. തിരുവനന്തപുരം കോർപറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്‌തമാക്കിയിട്ടുള്ളത്. ക്രിയാത്‌മക പ്രതിപക്ഷമായി കൗൺസിലിൽ ഉണ്ടാകുമെന്നും സിപിഎം, കോൺഗ്രസ് നേതാക്കൾ വ്യക്‌തമാക്കി.

തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ കോർപറേഷനുകളിലും അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു.

Most Read| വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി; മാതൃകയായി ഓട്ടോ ഡ്രൈവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE