കൊച്ചി: ബസ് യാത്രക്കിടെ സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് സാബു അറസ്‌റ്റിലായത്. പെരുമ്പാവൂരിൽ നിന്നാണ് സാബു ബസിൽ കയറിയത് എന്നാണ് വിവരം.
സാബു ബസിൽ വെച്ച് സ്‌ത്രീയുടെ ദേഹത്ത് കൈമുട്ട് കൊണ്ട് സ്‌പർശിക്കുകയും വസ്‌ത്രം നീക്കി നഗ്‌നത പ്രദർശിപ്പിക്കുകയും ആയിരുന്നു. ഉടനെ യുവതി വിവരം ബസ് ജീവനക്കാരെ അറിയിച്ചു. തുടർന്ന് യാത്രക്കാരുമായി ബസ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയെന്നും മറ്റു കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
Most Read| അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന; 2025ൽ നടന്നത് 77 ശസ്‌ത്രക്രിയകൾ




































