അസമിൽ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

സ്‌ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ളൈറ്റ് ലഫ്റ്റനന്റ് പൂർവേശ്‌ ദുരാഗ്‌കർ എന്നിവരാണ് വീരമൃത്യു വരിച്ചത്.

By Senior Reporter, Malabar News
Sukhoi Su-30 Crash In Assam
സുഖോയ് യുദ്ധവിമാനം (Image Courtesy: The Economic Times)

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MK 1 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ളൈറ്റ് ലഫ്റ്റനന്റ് പൂർവേശ്‌ ദുരാഗ്‌കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്.

അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. ജോർഹട്ടിൽ നിന്ന് 60 കി.മീ അകലെയാണ് വിമാനം തകർന്നുവീണതെന്ന് ഇന്ത്യൻ വ്യോമസേന സ്‌ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്‌നൽ അവസാനമായി ലഭിച്ചത്. തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സുഖോയ് 30എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്‌ടപ്പെട്ടെന്നും തിരച്ചിൽ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിക്കുകയായിരുന്നു.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE