രാഹുലിനെതിരായ കേസ്; തെളിവെടുപ്പിൽ വീഴ്‌ച, തിരുവല്ല ഡിവൈഎസ്‌പിക്ക് സസ്‌പെൻഷൻ

തിരുവല്ല ഡിവൈഎസ്‌പി എസ്. നന്ദകുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

By Senior Reporter, Malabar News
 Rahul Mamkootathil Allegation
Ajwa Travels

തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ വീഴ്‌ച വരുത്തിയ തിരുവല്ല ഡിവൈഎസ്‌പി എസ്. നന്ദകുമാറിന് സസ്‌പെൻഷൻ. ഡിജിപിയുടെ ശുപാർശയെ തുടർന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെൻഷന് ഉത്തരവിട്ടത്.

തിരുവല്ല പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഡിവൈഎസ്‌പി സ്‌ഥലത്ത്‌ ഉണ്ടായിരുന്നില്ല. എന്നാൽ, തെളിവെടുപ്പിന് എത്തിക്കുന്നത് സംബന്ധിച്ച കൃത്യമായ സമയം അറിയില്ലായിരുന്നെന്നാണ് ജില്ലാ പോലീസ് മേധാവി നൽകിയ മെമ്മോയ്‌ക്ക് നന്ദകുമാർ നൽകിയ വിശദീകരണം.

എന്നാൽ, തെളിവെടുപ്പിന് എത്തിക്കുന്ന സമയത്തെക്കുറിച്ച് ഡിവൈഎസ്‌പിക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നെന്നാണ് ഉത്തരവിൽ പറയുന്നത്. ഡിവൈഎസ്‌പിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടായെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

ഡിവൈഎസ്‌പിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൂടിതെ, അന്വേഷണ ഉദ്യോഗസ്‌ഥനായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗസ്‌ഥരുടെ ഒരു പാനൽ സമർപ്പിക്കാൻ സംസ്‌ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE