മമ്മൂട്ടി- ഖാലിദ് റഹ്‌മാൻ ചിത്രം, ഒപ്പം ആസിഫും നസ്‌ലിനും, ‘മട്ടാഞ്ചേരി മാഫിയ’ ടൈറ്റിൽ പോസ്‌റ്റർ

മലയാള സിനിമയിൽ തീപ്പൊരി പ്രതീക്ഷകൾ ഉയർത്തുന്ന ഗാങ്സ്‌റ്റർ ആക്ഷൻ- കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ഈ ചിത്രം, മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായിരിക്കും. യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നുണ്ട്.

By Senior Reporter, Malabar News
Mattancherry Mafia Malayalam Movie
(Image Courtesy: OTTPlay)
Ajwa Travels

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്‌റ്റർ പ്രേക്ഷകപ്രീതി നേടുന്നു. സോഷ്യൽ മീഡിയയിലടക്കം ടൈറ്റിൽ പോസ്‌റ്റർ കത്തിക്കയറുകയാണ്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വ്യത്യസ്‌തമായ ശൈലിയിലും അവതരണത്തിലും ശ്രദ്ധേയനായ ഖാലിദ് റഹ്‌മാൻ ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മലയാള സിനിമയിൽ തീപ്പൊരി പ്രതീക്ഷകൾ ഉയർത്തുന്ന ഗാങ്സ്‌റ്റർ ആക്ഷൻ- കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ഈ ചിത്രം, മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായിരിക്കും.

യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നുണ്ട്. ‘മട്ടാഞ്ചേരി മാഫിയ’യിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകൾ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ഖാലിദ് റഹ്‌മാന്റെ ‘ആലപ്പുഴ ജിംഖാന’യും ‘തല്ലുമാല’യും ‘അനുരാഗ കരിക്കിൻവെള്ള’വും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമകളായിരുന്നു.

പ്ളാൻ ബി പിക്‌ചേഴ്‌സിന്റെയും യൂണിവേഴ്‌സൽ സിനിമാസിന്റെയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്‌മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിയോഗ് കൃഷ്‌ണ, ഷറഫു- സുഹാസ്, തശ്രീഖ് അബ്‌ദുൽ സലാം എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ക്യാമറ- ജിംഷി ഖാലിദ്, എഡിറ്റർ- നൗഫൽ അബ്‌ദുല്ല, മ്യൂസിക്- റെക്‌സ് വിജയൻ, ബിജിഎം സുഷിൻ ശ്യാം.

മേക്കപ്പ്- റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ- വിഷ്‌ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, കോസ്റ്യൂം- മാഷർ ഹംസ, വിഎഫ്എക്‌സ്- ഡിജി ബ്രിക്‌സ്, ലൈൻ പ്രൊഡ്യൂസർ- വിഷാദ് കെഎൽ, സ്‌റ്റിൽസ്- രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ ചാർളി ആൻഡ് ദി ബോയ്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്‌സ്‌ക്യൂറ.

Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE