ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘ഭീഷ്‌മർ’; വിജയകരമായി മൂന്നാം വാരത്തിലേക്ക്

ധ്യാൻ ശ്രീനിവാസൻ-വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ കോംബോയാണ് സിനിമയിൽ രസകരമായ നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നത്. ഒരു കംപ്‌ളീറ്റ് ഫാമിലി എന്റർടെയ്‌നറാണ് സിനിമയെന്നാണ് വിശേഷണം.

By Senior Reporter, Malabar News
bheeshmar malayalam movie
Ajwa Travels

കുടുംബ പ്രേക്ഷകരുടെ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ഭീഷ്‌മർ മൂന്നാം വാരത്തിലേക്ക്. ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സംവിധാനം ചെയ്‌ത ചിത്രം, പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും തിയറ്ററുകളിൽ കയ്യടി നേടുകയാണ്. ധ്യാൻ ശ്രീനിവാസൻ-വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ കോംബോയാണ് സിനിമയിൽ രസകരമായ നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നത്.

പെരുന്നാൾ റിലീസായാണ് ഭീഷ്‌മർ തിയേറ്ററുകളിൽ എത്തിയത്. ഇതിനോടകം മികച്ച പ്രതികരണം നേടാൻ സിനിമയ്‌ക്ക് സാധിച്ചു. ഒരു കംപ്‌ളീറ്റ് ഫാമിലി എന്റർടെയ്‌നറാണ് സിനിമയെന്നാണ് വിശേഷണം. കള്ളനും ‘ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്‌റ്റ് കോസ്‌റ്റ് വിജയനും വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്‌മർ.

ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരായ ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്‌ണ, ജിബിൻ ഗോപിനാഥ്‌, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്‌ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്‌ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്‌മൃതി പാണ്ഡെ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്‌ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് രഞ്‌ജിൻ രാജും, ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനത്തിന് കെഎ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു. ബോബൻ കലാസംവിധാനവും മഞ്‌ജുഷ രാധാകൃഷ്‍ണൻ വസ്‌ത്രാലങ്കാരവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്.

ഫീനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്‌ണു സുജാതൻ സൗണ്ട് മിക്‌സിങ്ങും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സുഭാഷ് ഇളമ്പൽ, ഡിസൈനർ- മാമി ജോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സജിത്ത് കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് പെരുമ്പാവൂർ, പിആർഒ- പ്രതീഷ് ശേഖർ. ഡ്രീംബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

Health| സ്‌തനാർബുദ കേസുകൾ കൂടുന്നു; 2050ൽ 35 ലക്ഷത്തിലധികം രോഗികൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE