ലൈംഗികാതിക്രമ പരാതി; രഞ്‌ജിത്തിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്‌ജിത്തിനെ കാണാൻ കാരവനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

By Senior Reporter, Malabar News
ranjith-director
Ajwa Travels

കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്‌ജിത്തിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെയാണ് കസ്‌റ്റഡി കാലാവധി. എറണാകുളം സിജെഎം കോടതിയാണ് രഞ്‌ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

തെളിവുകൾ ശേഖരിക്കാൻ രഞ്‌ജിത്തിനെ മൂന്ന് ദിവസം കസ്‌റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. റിമാൻഡിലായി എറണാകുളം സബ് ജയിലിൽ കഴിയുകയായിരുന്ന രഞ്‌ജിത്തിനെ ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്. രഞ്‌ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കാൻ കോടതി തയ്യാറായില്ല.

രഞ്‌ജിത്തിന്റെ ആരോഗ്യ സ്‌ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്നെനും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്‌ജിത്തിന്റെ അഭിഭാഷകന്റെ വാദം. അതേസമയം, രഞ്‌ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമായിരുന്നു എന്നാണ് പ്രോസിക്യൂട്ടറുടെ വാദിച്ചത്.

തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗികാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ അടക്കം എത്തിച്ചു പോലീസ് തെളിവെടുക്കും. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്‌ജിത്തിനെ കാണാൻ കാരവനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

ഇടുക്കി എസ്‌പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞതാണ് രഞ്‌ജിത്തിനെ കസ്‌റ്റഡിയിൽ എടുത്തത്. പിന്നാലെ അറസ്‌റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്‌ക്കൽ, അശ്‌ളീല ആംഗ്യം കാണിക്കൽ എന്നീ നാല് വകുപ്പുകൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അറസ്‌റ്റ്.

സിനിമയുടെ സെറ്റിൽ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നൽകിയെങ്കിലും ഇവിടെ തീരുമാനമാകാതെ വന്നതോടെ നടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടിക്കും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കൊച്ചി നോർത്ത് വനിതാ പോലീസ് യുവനടിയുടെ മൊഴിയെടുത്ത ശേഷമാണ് രഞ്‌ജിത്തിന്റെ അറസ്‌റ്റിലേക്ക് പോലീസ് നീങ്ങിയത്.

Most Read| എൽപിജിയുമായി ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്; ഉടൻ ഹോർമുസ് കടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE