‘മോഹിനിയാട്ടം’ ഹൗസ് ഫുൾ; ചിത്രം 25 കോടി ക്ളബിൽ

സിനിമയുടെ ആദ്യഭാഗം 'ഭരതനാട്യം' തിയേറ്ററിൽ പരാജയം ആയിരുന്നു, എന്നാൽ, രണ്ടാം ഭാഗം വൻ വിജയകരമായി മുന്നേറുകയാണ്. കൃഷ്‌ണദാസ്‌ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

By Senior Reporter, Malabar News
mohiniyattam movie
Ajwa Travels

സൈജു കുറുപ്പിന്റെ 150ആം ചിത്രം, ‘ഭരതനാട്യം 2 മോഹിനിയാട്ടം’ തിയേറ്ററുകളിൽ ഹൗസ് ഫുൾ. ചിത്രം 25 കോടി ക്ളബിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യഭാഗം ‘ഭരതനാട്യം’ തിയേറ്ററിൽ പരാജയം ആയിരുന്നു, എന്നാൽ, രണ്ടാം ഭാഗം വൻ വിജയകരമായി മുന്നേറുകയാണ്.

കൃഷ്‌ണദാസ്‌ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്‌മെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങിയ ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.

ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്‌ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്‌ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

രചന- കൃഷ്‌ണദാസ്‌ മുരളി, വിഷ്‌ണു ആർ. പ്രദീപ്, ഛായാഗ്രഹണം- ബബ്ളു അജു, ചിത്രസംയോജനം- ഷഫീഖ് വിബി, സംഗീതം- ഇലക്‌ട്രോണിക്‌സ് കിളി, കലാസംവിധാനം- ദിൽജിത് എം. ദാസ്, ശബ്‌ദസംവിധാനം- ധനുഷ് നായനാർ, വസ്‌ത്രാലങ്കാരം- സുജിത് മട്ടന്നൂർ, അസോ. ഡയറക്‌ടർ- സാംസൺ സെബാസ്‌റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുവന, പിആർഒ- എഎസ്. ദിനേശ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read| ശസ്‌ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; മാർഗരേഖ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE