നിതിൻ രാജിന്റെ മരണം; 28ന് ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ

നിതിൻ രാജിന്റെ മരണം ആത്‍മഹത്യയല്ല കൊലപാതകമാണെന്നും കണ്ണൂർ എസ്‌പി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.

By Senior Reporter, Malabar News
Nithin Raj Suicide Case
നിതിൻ രാജ്
Ajwa Travels

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ സംസ്‌ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ. ഈമാസം 28ആം തീയതി സംസ്‌ഥാനത്ത്‌ ഹർത്താൽ നടത്തും.

നിതിൻ രാജിന്റെ മരണം ആത്‍മഹത്യയല്ല കൊലപാതകമാണെന്നും കണ്ണൂർ എസ്‌പി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെയെല്ലാം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. അഞ്ചരക്കണ്ടി കോളേജിലെ അനിശ്‌ചിതകാല സമരം തുടരുകയാണ്.

നിതിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കിയിരുന്നു. അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ വിദ്യാർഥികൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ വകുപ്പിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെച്ചിരുന്നു.

Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE