തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം. നാൽപതോളം പേർക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെയാണ് തൃശൂർ പൂരത്തിന് കൊടിയേറിയത്. 26നാണ് പൂരം. പൂരാഘോഷത്തിലെ ആകർഷണമായ സാമ്പിൾ വെടിക്കെട്ട് 24നാണ്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































