പ്രേക്ഷക കൈയ്യടി നേടി ‘അതിരടി’ പ്രദർശനം തുടരുന്നു. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിച്ച സിനിമ ഇതിനോടകം ആഗോള ഗ്രോസ് 50 കോടി പിന്നിട്ടു. മേയ് 14ന് ആഗോള റിലീസായി എത്തിയ ചിത്രം വെറും ആറ് ദിവസങ്ങൾ കൊണ്ടാണ് 50 കോടി കളക്ഷൻ നേടിയത്.
ചിത്രത്തിന്റെ മലയാളം പതിപ്പിന് ബോക്സ് ഓഫിസിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 25 കോടി നേടി. മേയ് 22നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസിനെത്തുന്നത്. അതോടെ വമ്പൻ കളക്ഷനിലേക്ക് ചിത്രം കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈവർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് അതിരടി നേടിയത്. മാത്രമല്ല ഈവർഷം 50 കോടി ക്ളബിൽ എത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ്. ഒരു പക്കാ ആക്ഷൻ ഫൺ കോമഡി കാമ്പസ് പടമായാണ് അതിരടി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം, കുടുംബ പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. അരുണിന്റെ സംവിധായകനായുള്ള ആദ്യ അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി.
ബേസിൽ ജോസഫ് എന്റർടെയ്മെന്റ്സിന്റെ ബാനറിൽ ബേസിഫ് ജോസഫും ഡോക്ടർ അനന്തു എന്റർടെയ്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് നിർമാണം. സാംകുട്ടി എന്ന കഥാപാത്രത്തെയാണ് ബേസിൽ ജോസഫ് അവതരിപ്പിക്കുന്നത്. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബേസിൽ ജോസഫ്- ടൊവിനോ തോമസ്- വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും പ്രണയവുമെല്ലാം കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി തകർത്താടുന്നത്.
വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം- സാമുവൽ ഹെൻറി, എഡിറ്റർ-ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- മാനവ് സുരേഷ്, കോസ്റ്റ്യൂം- മഷർ ഹംസ, മേക്കപ്പ്-റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി തോമസ്.
എക്സി. പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ്- മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ- സുകു ദാമോദർ, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈനർ- സർക്കാസനം, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽ കുമാർ.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































