അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം; ജൂൺ മൂന്നിന് പ്രഖ്യാപനം?

ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂൺ മൂന്നിന് അദ്ദേഹം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

By Senior Reporter, Malabar News
annamalai
കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായി അഭ്യൂഹം. ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂൺ മൂന്നിന് അദ്ദേഹം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് അണ്ണാമലൈയെ മാറ്റി നായനാർ നാഗേന്ദ്രനെ നിയമിച്ചിരുന്നെങ്കിലും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും ഒരു സീറ്റിൽ മാത്രം വിജയിച്ച് പാർട്ടി വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ എക്‌സിലൂടെ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.

സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. സിബിഎസ്ഇ ഒമ്പതാം ക്ളാസ് വിദ്യാർഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ ഫോർമുല കുട്ടികളിലും രക്ഷിതാക്കളിലും അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പറഞ്ഞ് അണ്ണാമലൈ പരസ്യമായി വിമർശിച്ചതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈ അതൃപ്‌തനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പിന്നീട് പാർട്ടി നിലപാടിനൊപ്പം നിന്ന് എൻഡിഎ സഖ്യത്തിനായി അദ്ദേഹം ശക്‌തമായി പ്രചാരണം നടത്തിയിരുന്നു. വിജയ് സർക്കാരിന്റെ ശക്‌തനായ വിമർശകൻ കൂടിയാണ് അദ്ദേഹം.

Most Read| രാജ്യത്ത് വീണ്ടും പാചക വാതക വില കൂട്ടി; 42 രൂപയുടെ വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE