മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി; മൂന്നുമരണം

തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Accident
Rep. Image

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്ന് മരണം. ഇന്ന് പുലർച്ചെ 12 മണിയോടെ ആയിരുന്നു അപകടം. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്.

കോഴിക്കോടുനിന്ന് തൃശൂരിലേക്ക് പോകും വഴിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ 66ലെ ലോറിത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.

ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ ഒന്നരയോടെ മൂവരുടെയും മരണം സ്‌ഥിരീകരിച്ചു. അമിതവേഗതയിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE