60 പുതുമുഖങ്ങൾ വെള്ളിത്തിരയിലേക്ക്; ‘സന്തോഷ് ട്രോഫി’ ചിത്രീകരണം തുടങ്ങി

വിപിൻ ദാസ്- ലിസ്‌റ്റിൻ സ്‌റ്റീഫൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് സന്തോഷ് ട്രോഫി. ജോമോൻ ജ്യോതിർ പ്രധാന താരമായി എത്തുന്ന ചിത്രത്തിൽ 60 പുതുമുഖങ്ങളാണ് വേഷമിടുന്നത്. സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്.

By Senior Reporter, Malabar News
santhosh-trophy-movie

‘ഗുരുവായൂരമ്പല നടയിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സന്തോഷ് ട്രോഫി’യുടെ സെക്കൻഡ് ഷെഡ്യൂൾ ഷൂട്ടിങ് ഇന്നുമുതൽ ആരംഭിച്ചു. ലിസ്‌റ്റിൻ സ്‌റ്റീഫനുമായി ചേർന്ന് വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോൻ ജ്യോതിർ ആണെന്ന പ്രഖ്യാപന പോസ്‌റ്റർ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നത്. സന്തോഷ് ട്രോഫിക്ക് ഒരു പുതിയ മുഖം എന്നാണ് പോസ്‌റ്ററിൽ പറയുന്നത്. സന്തോഷ് ട്രോഫിയിലൂടെ 60 പുതുമുഖങ്ങളാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. വൈക്കം തലയോലപ്പറമ്പ് ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകനായ വിപിൻ ദാസ് തന്നെയാണ്.

കോ പ്രൊഡ്യൂസർ: ജസ്‌റ്റിൻ സ്‌റ്റീഫൻ, ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, എഡിറ്റിങ്- ജോൺ കുട്ടി, സംഗീതം: അങ്കിത്ത് മേനോൻ, എക്‌സി. പ്രൊഡ്യൂസേഴ്‌സ്: സന്തോഷ് കൃഷ്‌ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ, കോസ്‌റ്റ്യൂം: അശ്വതി ജയകുമാർ, ചീഫ് അസോ. ഡയറക്‌ടർ: രാകേഷ് കെ രാജൻ, പിആർഒ: മഞ്‌ജു ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE