പനിയും ഛർദിയും; വയനാട്ടിൽ 40ഓളം വിദ്യാർഥികൾ ചികിൽസയിൽ

കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികളാണ് ചികിൽസയിൽ ഉള്ളത്.

By Senior Reporter, Malabar News
Fever
Representational Image

വയനാട്: കാലവർഷം കനത്തതോടെ സംസ്‌ഥാനത്ത്‌ പകർച്ചവ്യാധികളും റിപ്പോർട് ചെയ്യുന്നു. വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40ഓളം വിദ്യാർഥികൾ ചികിൽസയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികളാണ് ചികിൽസയിൽ ഉള്ളത്.

ഇന്ന് എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയോ വൈറൽ പനിയോ എന്നാണ് സംശയം. ബാക്‌ടീരിയൽ ഇൻഫക്ഷൻ എന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. പലർക്കും കടുത്ത പനിയുണ്ടെന്നും ആർക്കും ഗുരുതരാവസ്‌ഥ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെവി. സിന്ധു പറഞ്ഞു.

ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE