കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ളക്സിലെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരുവർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ബാബു വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്.
ഒരുവർഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഭാര്യക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതേത്തുടർന്ന് ബാബു കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം


































