ഡാമുകളിൽ വെള്ളമില്ല; പാലക്കാട്ടെ നെൽ കർഷകർ പ്രതിസന്ധിയിൽ

ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ജൂലൈയിൽ 111.40 മീറ്റർ ആയിരുന്നു മലമ്പുഴ ഡാമിലെ ജലനിരപ്പ്. നിലവിൽ 104.23 മീറ്റർ വെള്ളം മാത്രമാണുള്ളത്.

By Senior Reporter, Malabar News
palakkads-paddy-farmers-in-crisis
Rep. Image

പാലക്കാട്: കാലവർഷം മതിയായ രീതിയിൽ ലഭിക്കാത്തതോടെ പ്രതിസന്ധിയിലായി പാലക്കാട്ടെ നെൽ കർഷകർ. ഒന്നാം വിള നെൽ കൃഷിക്കായി ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാതായതോടെയാണ് ഇവർ ആശങ്കയിലായത്. വരും ദിവസങ്ങളിൽ എങ്കിലും കൂടുതൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട സ്‌ഥിതിയാണെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ 111.40 മീറ്റർ ആയിരുന്നു മലമ്പുഴ ഡാമിലെ ജലനിരപ്പ്. നിലവിൽ 104.23 മീറ്റർ വെള്ളം മാത്രമാണുള്ളത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവ് വെള്ളം. സമാന അവസ്‌ഥയാണ്‌ ജില്ലയിലെ മറ്റു ഡാമുകളിലും.

ശുദ്ധജല വിതരണത്തിന് മാത്രമുള്ള വെള്ളമാണ് ഡാമുകളിൽ നിലവിലുള്ളത്. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഒന്നാം വിള നെൽ കൃഷി മുടങ്ങുമോയെന്ന ആശങ്കയിലാണ് കർഷകർ. സംസ്‌ഥാനത്ത്‌ കാലവർഷം എത്തിയെങ്കിലും മിക്ക ജില്ലകളിലും ലഭിക്കുന്ന മഴയുടെ അളവ് കുറവാണ്.

Most Read| വിഴിഞ്ഞത്ത് പ്രാഥമിക കരാറെന്ന് അദാനി; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE