കർഷക സമരത്തിനിടെ ജീവൻ വെടിഞ്ഞവരുടെ സ്‌മാരകം നിർമിക്കും; പഞ്ചാബ് മുഖ്യമന്ത്രി

By Staff Reporter, Malabar News
farmers-memorial-in-punjab
Ajwa Travels

ലുധിയാന: കര്‍ഷക സമരത്തിനിടെ രക്‌തസാക്ഷികളായ കര്‍ഷകരുടെ സ്‌മരണക്കായി ഒരു സ്‌മാരകം നിർമിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷക സമരത്തില്‍ രക്‌ത സാക്ഷികളായവര്‍ക്ക് സ്‌മാരകം നിര്‍മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചത്.

എവിടെയാണ് ഈ സ്‌മാരകം നിര്‍മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഒരു വര്‍ഷത്തിൽ അധികം നീണ്ട കര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

Read Also: കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; തിരുപ്പതിയിൽ തീർഥാടകർ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE