കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; തിരുപ്പതിയിൽ തീർഥാടകർ കുടുങ്ങി

By Team Member, Malabar News
Heavy Rain And Flood In Tirupati And Pilgrims Stranded
Ajwa Travels

അമരാവതി: കനത്ത മഴയെ തുടർന്ന് ആന്ധ്രയിലെ തിരുപ്പതിയിൽ വെള്ളപ്പൊക്കം. നിരവധി തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചിറ്റൂർ ജില്ലയിലെ ക്ഷേത്ര നഗരമായ തിരുപ്പതിയും ക്ഷേത്രത്തിന് സമീപത്തെ 4 തെരുവുകളും വെള്ളത്തിലായത്.

മഴ ശക്‌തമായതോടെ ക്ഷേത്രത്തിലേക്കുള്ള വൈകുണ്‌ഠം ക്യൂ കോംപ്ളക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. കൂടാതെ ഉപക്ഷേത്രങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ചെയ്‌തു. സ്‌ഥലത്ത് കുടുങ്ങിയ തീര്‍ഥാടകര്‍ക്കായി അധികൃതര്‍ ഭക്ഷണവും സൗജന്യതാമസവും ഒരുക്കി.

വെള്ളപ്പാച്ചിലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഇവിടുത്തെ രണ്ട് റോഡുകൾ അടച്ചു. കൂടാതെ റെനിഗുണ്ടയിലെ തിരുപ്പതി രാജ്യാന്തര വിമാനത്താവളവും വെള്ളത്തിനടിയിലായതിനെ തുടർന്ന് ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ തിരിച്ചു വിട്ടു.

Read also: മോദിയെ വിശ്വാസമില്ല; പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE