ബിജെപിയിൽ വൻ അഴിച്ചുപണി; എപി അബ്‌ദുള്ളക്കുട്ടി പുറത്ത്, കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി

സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ബിഎൽ സന്തോഷിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു.

By Senior Reporter, Malabar News
bjp
Rep. Image

ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ബിഎൽ സന്തോഷിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു.

ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ കീഴിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഭാരവാഹി പട്ടിക പുറത്തുവന്നത്. വസുന്ധര രാജെ ഉൾപ്പടെ 13 വൈസ് പ്രസിഡണ്ടുമാരാണ് ഭാരവാഹി പട്ടികയിൽ ഉള്ളത്. ദേശീയ ഉപാധ്യക്ഷനായിരുന്ന എപി അബ്‌ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹി പട്ടികയിൽ നിന്ന് പുറത്തായി.

വൈസ് പ്രസിഡണ്ടുമാർ

വസുന്ധര രാജെ, തീരഥ് സിങ് റാവത്ത്, റാം മാധവ്, ബൈജയന്ത് ജയ് പാണ്ഡെ, ഡി. പുരന്ദേശ്വരി, രേഖ വർമ, വർഷാബെൻ നരേന്ദ്രബായി ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിങ് ബാദൽ, ലാൽ സിങ് ആര്യ, എം. നാഗരാജ, താരിഖ് മൻസൂർ, മധുചന്ദ്ര കർ.

ദേശീയ ജോയിന്റ് സെക്രട്ടറിമാർ

ശിവ്പ്രകാശ്, സൗദാൻ സിങ്

ദേശീയ ജനറൽ സെക്രട്ടറിമാർ

വിനോദ് താവ്‌ഡെ, സുനിൽ ബൻസൽ, ബിപ്‌ളവ് കുമാർ ദേബ്, സ്‌മൃതി ഇറാനി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വിവേദി, സഞേ‌ജയ് ഭാട്ടിയ.

ദേശീയ സെക്രട്ടറിമാർ

കവിത പാട്ടീദാർ, കെ. സുരേന്ദ്രൻ, ബോല സിങ്, പ്രദീപ് വർമ്മ, ജഗ്‌ദീഷ് ഈശ്വർബായി പട്ടേൽ, സന്ദീപ് പഥക്ക്, ഹാങ്‌നോൺ കോന്യാക്, സംഗീത യാദവ്, അനിൽ ആന്റണി, എം. വെങ്കിടേശൻ, മനോജ് ടിഗ്ഗ, സിദ്ധാർഥ് ശംഭു, സ്വദേശ് സിങ്, മൃഗയ ദിയോ ബർമൻ, രോഹൻ ഗുപ്‌ത, ജയ് പ്രകാശ്.

ദേശീയ ട്രഷറർ

പീയുഷ് ഗോയൽ

ദേശീയ ജോയിന്റ് ട്രഷറർ

രാജേഷ് മംഗൽ

Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE