കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം

കേരളത്തിൽ ഇളംപാറക്കുരുവിയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത് 2019 ഒക്‌ടോബറിലാണ്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലാണ് പക്ഷിയെ കണ്ടെത്തിയത്.

By Senior Reporter, Malabar News
Pale Rockfinch
ഇളംപാറക്കുരുവി / Image Courtesy: eBird

കോഴിക്കോട്: അപൂർവമായി ഇന്ത്യയിലെത്തുന്ന ദേശാടനപക്ഷിയായ ഇളംപാറക്കുരുവിയെ (Pale Rockfinch) കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കണ്ടെത്തി. ജില്ലയിൽ ആദ്യമായാണ് നിരീക്ഷകൾ ഈ കുരുവിയെ കാണുന്നത്. കേരളത്തിൽ ഇത് നാലാം തവണയാണ് എത്തുന്നത്.

കോഴിക്കോട് സ്വദേശികളായ പക്ഷിനിരീക്ഷക എംസി അനീഷും ഭാര്യ വിനീതയുമാണ് കാപ്പാട് കടപ്പുറത്ത് പക്ഷിയെ കണ്ടെത്തിയത്. ഏഷ്യയിലെയും മിഡിൽ ഈസ്‌റ്റിലെയും വരണ്ട മലമ്പ്രദേശങ്ങളാണ് ഇളംപാറക്കുരുവിയുടെ പ്രധാന ആവാസ മേഖല. വേനൽക്കാലത്ത് തുർക്കി, അർമേനിയ, ഇറാൻ, തുർക്ക്‌മെനിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വരണ്ട പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളിലാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്.

പ്രജനനകാലം കഴിഞ്ഞാൽ ഇവ ദേശാടനത്തിന് പുറപ്പെടും. ഇന്ത്യയിലേക്ക് ഇവ സാധാരണയായി എത്താറില്ല. എന്നാൽ, വഴിതെറ്റിയെത്തുന്ന അതിഥി പക്ഷികളായി രാജ്യത്ത് അപൂർവമായി ഇവരെ രേഖപ്പെടുത്താറുണ്ട്. കേരളത്തിൽ ഇളംപാറക്കുരുവിയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത് 2019 ഒക്‌ടോബറിലാണ്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലാണ് പക്ഷിയെ കണ്ടെത്തിയത്.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE