കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

By Senior Reporter, Malabar News
Stabbed To Death
Representational image

മലപ്പുറം: വീട്ടിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം വണ്ടൂരിലാണ് സംഭവം. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

ഉച്ചയ്‌ക്ക് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ജോലിക്ക് പോയ റഷീദ് ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഫസീല കറി ഉണ്ടാക്കിയിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രോഷാകുലനായ റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഫസീലയുടെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് വിവരം. സ്‌ഥിരമായി മദ്യപിച്ചെത്തി റഷീദ് വീട്ടിൽ വഴക്കിടുമായിരുന്നു. കസ്‌റ്റഡിയിലെടുത്ത പ്രതിക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്‌തിട്ടുണ്ട്‌.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE