ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രേംപാറ്റ’യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം നവംബർ 27ന് തിയേറ്ററുകളിലെത്തും. റിലീസ് ഡേറ്റ് അനൗൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി.
ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആയാണ് സിനിമ ഒരുങ്ങുന്നത്. ‘എൻഎസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട്’ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ കാസ്റ്റിങ് കോളിന് ഏറെ ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു. സിനിമയിൽ ഭൂരിഭാഗവും പുതുമുഖ കഥാപാത്രങ്ങളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വിപി, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വിക്യു, റയാൻ എൻടിപി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയെ അണിനിരത്തിക്കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇവരെ കൂടാതെ നാൽപ്പതോളം യുവമുഖങ്ങൾ പ്രേംപാറ്റയിലുണ്ട്.
സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ലിജീഷ് കുമാറാണ്. അങ്കിത് മേനോൻ സംഗീതം പകരുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രേണദിവെ ആണ്. ആകാശ് ജോസഫ് വർഗീസ് ആണ് എഡിറ്റിങ്.
എക്സി. പ്രൊഡ്യൂസർ- ഒമർ നവാസി, പ്രൊഡക്ഷൻ ഡിസൈൻ- അനീഷ് നാടോടി, കോസ്റ്റ്യൂം- സമീറ സനീഷ്, സൗണ്ട് ഡിസൈൻ- വിഷ്ണു സുജാതൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ചീഫ് അസോ. ഡയറക്ടർ- സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് നന്ദിപുലം.
പബ്ളിസിറ്റി- മാഡിസം ഡിജിറ്റൽ, സ്റ്റിൽസ് സെറിൻ ബാബു, പിആർഒ- മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന പ്രേംപാറ്റ സെൻട്രൽ പിക്ചേഴ്സ് ആണ് തിയേറ്ററുകളിൽ എത്തിക്കുക.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്






































