പന്തളം: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. കഴിഞ്ഞ അഞ്ചുവർഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര മണിയൂർ സ്വദേശിയായ എ. സമോദരൻ നമ്പൂതിരി പയ്യോളി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും സന്തോഷമുണ്ടെന്നും സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.
ഉഷ പൂജയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
അതേസമയം, തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകൾക്കുണ്ട്. ഒക്ടോബർ 22ന് രാത്രി പത്തിന് നടയടക്കും. തുടർന്ന് അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































