സംസ്‌ഥാനത്ത്‌ ലേബർ കോഡ് ഉടനില്ല; 17 അംഗ സമിതി രൂപീകരിച്ച് സർക്കാർ

പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർദ്ദേശം നൽകി.

By Senior Reporter, Malabar News
CM VD Satheesan on Helicopter Travel Controversy
Image captured from a video on VD Satheesan's official Facebook page.

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലേബർ കോഡ് നടപ്പാക്കുന്നത് പഠിക്കാൻ സമിതി രൂപീകരിച്ച് സർക്കാർ. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

സംസ്‌ഥാന സർക്കാർ ഉണ്ടാക്കിയ ഡ്രാഫ്റ്റ് ഇന്നത്തെ യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുന്നതിനാണ് 17 അംഗ കമ്മിറ്റി രൂപീകരിച്ചത്. കേരള സർക്കാർ ഉണ്ടാക്കുന്ന ചട്ടം ഇന്ത്യക്ക് മാതൃകയാകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് 23 പ്രതിനിധികളും, ലേബർ കമ്മീഷണറും യോഗത്തിൽ പങ്കെടുത്തിരുന്നു.

ലേബർ കോഡ് നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും വ്യവസ്‌ഥകളിൽ തൊഴിലാളി സംഘടനകൾക്കുള്ള ആശങ്കകളും എതിർപ്പുകളും പരിഹരിച്ച ശേഷം മാത്രമേ മുന്നോട്ടുപോകൂവെന്ന നിലപാടിലാണ് സർക്കാർ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടായിരിക്കും ലേബർ കോഡ് നടപ്പാക്കുകയെന്ന മുഖ്യമന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ലേബർ കോഡിലെ ചില വ്യവസ്‌ഥകൾ തൊഴിലാളി വിരുദ്ധമാണെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. അതേസമയം, ലേബർ കോഡ് നടപ്പാക്കരുതെന്നും പകരം സംസ്‌ഥാനത്ത്‌ പ്രത്യേക നിയമനിർമാണം നടത്തണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE