അബുദാബി: യുഎഇയിലെ കോവിഡ് കണക്കുകള്‍ ഇന്നും ആയിരത്തിന് മുകളില്‍. പുതുതായി 1234 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാവുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 1516 പേര്‍ക്കാണ് രോഗം ഭേദമായത്. മരണ നിരക്കും കുറവാണ്. ഒരു മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 135,141 ആണ്. 132,024 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 2620 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. 497 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 714,66 പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 1.33 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
Read Also: യാത്രാവിലക്ക്; കുവൈറ്റിന് നഷ്ടം 2400 കോടിയോളം രൂപ