വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കും; മന്ത്രി എകെ ബാലന്‍

By Team Member, Malabar News
ak balan

പാലക്കാട് : വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് വ്യക്‌തമാക്കി മന്ത്രി എകെ ബാലന്‍. കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ട് പുനര്‍വിചാരണ നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ നീതി ലഭിക്കാനായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് വ്യക്‌തമാക്കിയിട്ടും സമരം നടത്തുന്നത് എന്തിനാണെന്നാണ് താന്‍ ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ എപ്പോഴും മാതാപിതാക്കളുടെ ഒപ്പമാണെന്നും, അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രാഷ്‌ട്രീയ പ്രചരണത്തിന്റെ ഭാഗമായ സമ്മര്‍ദ്ദങ്ങള്‍ക്ക് കുടുംബം വഴങ്ങുകയാണ്. കേസില്‍ പുനര്‍വിചാരണയും, തുടരന്വേഷണവും നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also : ഇവിഎം ക്രമക്കേട്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE