ഇവിഎം ക്രമക്കേട്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

By Syndicated , Malabar News
EVM machine_Malabar news
Ajwa Travels

പാറ്റ്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇവിഎം ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം നിയന്ത്രിച്ചുകൂടാ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിനാണ് കമ്മീഷന്‍ മറുപടി പറഞ്ഞത്.

ഇവിഎമ്മുകള്‍ അട്ടിമറിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം നിരവധി തവണ തെളിയിക്കപ്പെട്ട വിഷയവും ആണെന്നാണ് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ പറഞ്ഞത്. ‘ഒന്നിലധികം തവണ ഇവിഎമ്മുകളുടെ സമഗ്രത സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല, അതുകൊണ്ട് തന്നെ കൂടുതല്‍ വ്യക്‌തത നല്‍കേണ്ടതില്ല,’ സുദീപ് ജെയിന്‍ പറഞ്ഞു.

‘ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയില്ലേ’ എന്നായിരുന്നു ഉദിത് രാജ് ട്വീറ്റ് ചെയ്‌തത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിലവില്‍ 19 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ഇതേ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്‌താവന. അതേസമയം ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 127 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 73 സീറ്റുകളിലും ജെഡിയു 47 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 105 മണ്ഡലങ്ങളില്‍  മഹാസഖ്യവും മുന്നിലുണ്ട്.

Read also: ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് ‘ഡബിള്‍ എഞ്ചിന്‍’ പവര്‍; ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE