ന്യൂഡെല്‍ഹി: മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി സുരക്ഷിതമായി വീടുകളിലെത്തിച്ച് വനിതാ കോണ്‍സ്റ്റബിള്‍. സമയ്പൂര് ബാദ്ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സീമ ധാക്കയാണ് കുട്ടികളുടെ രക്ഷകയായത്. ഇപ്പോഴിതാ സീമയുടെ സേവനത്തിന് ആദരവുമായി എത്തിയിരിക്കുകയാണ് പോലീസ് സേന. നേരിട്ട് പ്രമോഷന് നല്‍കിയാണ് ഇവരെ ആദരിച്ചത്.
ഡെല്‍ഹി, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് സീമ രക്ഷിച്ചത്. പ്രൊമോഷന് നല്കിയ വിവരം സിറ്റി പോലീസ് കമ്മിഷണറാണ് അറിയിച്ചത്.
Women HC Seema Dhaka, PS Samaypur Badli, deserves congratulations for being the first police person to be promoted out of turn for recovering 56 children in 3 months under incentive scheme. Hats off to fighting spirit and joy brought to families. @LtGovDelhi @HMOIndia @PMOIndia
— CP Delhi #DilKiPolice (@CPDelhi) November 18, 2020
മാത്രവുമല്ല സോഷ്യല്‍ മീഡിയയിലൂടെ നിലക്കാത്ത അഭിന്ദന പ്രവാഹമാണ് സീമ ധാക്കക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡെല്‍ഹി കമ്മിഷണര്‍ എസ് എന്‍ ശ്രീവാസ്തവ, നടി റിച്ച ഛദ്ദ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.
❤️??thank you Seema Dhaka ? https://t.co/BdgBFBFm5C
— TheRichaChadha (@RichaChadha) November 18, 2020
സീമ ധാക്ക കണ്ടെത്തിയ കുട്ടികളില്‍ 50ലധികം പേര് 14 വയസില്‍ താഴെ ഉള്ളവരാണ്. അതേസമയം പശ്ചിമ ബംഗാളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ കണ്ടെത്തിയതാണ് ഏറ്റവും വലിയ വെല്ലുവിളിയായ കേസെന്ന് സീമ ധാക്ക പറയുന്നു. വെള്ളപ്പൊക്കത്തിനിടെ രണ്ട് നദികള്‍ മുറിച്ചുകടന്നാണ് കുട്ടിയെ സീമ രക്ഷിച്ചത്. ‘ഞാന്‍ ഒരു അമ്മയാണ്. ആര്‍ക്കും മക്കളെ നഷ്ടമാകരുതെന്നാണ് ആഗ്രഹം’, അവര്‍ പറഞ്ഞു.
വീട്ടുകാരുമായുള്ള വഴക്കിനെ തുടര്‍ന്ന് വീട് വിട്ട് പോയി മദ്യത്തിലും മയക്കുമരുന്നിലും അടിമപ്പെട്ട കുട്ടികളുടെ കേസും താന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് സീമ ധാക്ക പറഞ്ഞു. മാത്രവുമല്ല ഈ കുട്ടികളെ രക്ഷിച്ച് കൗണ്‍സിലിങ് നല്‍കാറുണ്ടെന്ന് സീമ പറഞ്ഞു.
Sports News: പ്രതിസന്ധി ഒഴിയുന്നില്ല; ലങ്ക പ്രീമിയര്‍ ലീഗില്‍നിന്ന് ഗെയിലും മലിംഗയും പിന്മാറി