ചെന്നൈ: അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്കിയ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിഎംകെ യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗമാണ് പൊലീസ് തടഞ്ഞത്. കരുണാനിധിയുടെ ജൻമ ഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍ നിന്നാണ് അറസ്റ്റ്. ഉദയനിധിയുടെ അറസ്റ്റിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Also Read: കോവിഡ് വാക്സിന്; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും ബയോഎന്‍ടെകും