യുപിയിലെ ഇഫ്‌കോ പ്‌ളാന്റില്‍ വാതക ചോര്‍ച്ച; 2 മരണം

By Staff Reporter, Malabar News
iffco phulpur_malabar news

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശ് ഫുല്‍പൂരിലെ ഇഫ്‌കോ (ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോപ്പറേറ്റീവ് ലിമിറ്റഡ്) പ്‌ളാന്റില്‍ വാതക ചോര്‍ച്ചയില്‍ രണ്ട് മരണം. വാതക ചോര്‍ച്ചയുടെ കാരണം വ്യക്‌തമല്ല.

നിലവില്‍ ഒരു പ്‌ളാന്റ് യൂണിറ്റ് അടച്ചതായും ഗ്യാസ് ചോര്‍ച്ച അവസാനിപ്പിച്ചതായും പ്രയാഗ്രാജ് ഡിഎം ഭാനു ചന്ദ്ര ഗോസ്വാമി പറഞ്ഞു. സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും ഗോസ്വാമി അറിയിച്ചു.

Read Also: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്താന്‍ ഉദ്യോഗസ്‌ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം വാതക ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടില്ല. ചോര്‍ച്ചയുടെ കാരണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE