സ്വർണ വിലയിൽ മാറ്റമില്ല; പവന് 36,960 രൂപ

By Trainee Reporter, Malabar News
gold-price_2020-Oct-16
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. പവന് 369,60 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് നിലവിൽ സ്വർണത്തിന്റെ വില. ഡിസംബർ 5ന് സ്വർണ വില 38,400 രൂപയിലേക്ക് ഉയർന്നിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1,280 രൂപയാണ് രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത്. തിങ്കളാഴ്‌ച 36,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. വെള്ളിയാഴ്‌ചയിലെ വിലയിൽ നിന്നും 3.4 ശതമാനമാണ് തിങ്കളാഴ്‌ചയിൽ ഇടിവുണ്ടായത്. ഡോളർ കരുത്താർജ്‌ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം വർധിച്ചതും ഓഹരിവിപണിയിലെ കുതിപ്പുമെല്ലാം സ്വർണവിലയെ ബാധിച്ചു.

Read also: മാസ്‌റ്റർ പ്രദർശനം വൈകി; തിയേറ്ററിൽ പ്രതിഷേധവുമായി ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE