സ്വർണക്കടത്ത് കേസ്; കസ്‌റ്റംസ് കുറ്റപത്രം വൈകും

By Staff Reporter, Malabar News
customs
Representational Image

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്‍ക്ക് കസ്‌റ്റംസ് ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. കഴിഞ്ഞ 11ആം തിയതിയായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കസ്‌റ്റംസ് ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. നോട്ടീസിന് മറുപടി ലഭിച്ചാല്‍ മാത്രമേ കസ്‌റ്റംസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ.

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത്. ജൂലായ് 15നായിരുന്നു എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കസ്‌റ്റംസിന്റെ കുറ്റപത്രമാണ് ഇനി ബാക്കിയുള്ളത്.

Read Also: തിരുവനന്തപുരം വിമാനത്താവളം; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE