ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരിയിൽ കേരളത്തിലെത്തും. ഫെബ്രുവരി 3,4 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും നഡ്ഡക്കൊപ്പം കേരളത്തിലെത്തും.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൽസരിക്കേണ്ട സ്ഥാനാർഥികളെ സംബന്ധിച്ചും നഡ്ഡയുടെ വരവോടെ ധാരണയിലെത്തും എന്നാണ് സൂചന. പാര്‍ട്ടി നേതാക്കള്‍, ഘടകകക്ഷി നേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നഡ്ഡ കൂടിക്കാഴ്ച നടത്തും. അതോടൊപ്പം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇത്തവണ മൽസരിക്കില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read also: കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും; കെസി വേണുഗോപാൽ