ബിജെപി ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും

By Syndicated , Malabar News
Ajwa Travels

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരിയിൽ കേരളത്തിലെത്തും. ഫെബ്രുവരി 3,4 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും നഡ്ഡക്കൊപ്പം കേരളത്തിലെത്തും.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൽസരിക്കേണ്ട സ്‌ഥാനാർഥികളെ സംബന്ധിച്ചും നഡ്ഡയുടെ വരവോടെ ധാരണയിലെത്തും എന്നാണ് സൂചന. പാര്‍ട്ടി നേതാക്കള്‍, ഘടകകക്ഷി നേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നഡ്ഡ കൂടിക്കാഴ്‌ച നടത്തും. അതോടൊപ്പം സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മൽസരിക്കില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read also: കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE