കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. ആകെ 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.
ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 172 ഗ്രാം സ്വര്‍ണവും മറ്റൊരു കേസില്‍ 11 ലക്ഷം വിലമതിക്കുന്ന 223 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
Read Also: പാർക്കിംഗ് മാറ്റാൻ സ്ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ