കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
Gold smuggling in Karippur
Representational image
Ajwa Travels

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. ആകെ 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.

ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 172 ഗ്രാം സ്വര്‍ണവും മറ്റൊരു കേസില്‍ 11 ലക്ഷം വിലമതിക്കുന്ന 223 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

Read Also: പാർക്കിംഗ് മാറ്റാൻ സ്‌ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE